”ഇതിനു വേണ്ടി നിങ്ങള്‍ ശ്വാസം വിടേണ്ട”; ബാര്‍ മുതലാളിമാരോട് മുഖ്യമന്ത്രി; ഒരൊറ്റ ബാര്‍ പോലും പഞ്ചായത്തുകളില്‍ തുറക്കില്ല

0
279

തിരുവനന്തപുരം: കേരളത്തിലെ പഞ്ചായത്തുകളില്‍ ഒരൊറ്റ ബാര്‍ പോലും തുറക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് സൂചന. ബീവറേജസുകള്‍ കേരളത്തില്‍ അങ്ങോളമിമിങ്ങോളം മിന്നല്‍ വേഗത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പഞ്ചായത്തിലെ ബാറുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് മുഖ്യമന്ത്രി എന്നാണു അറിയാന്‍ കഴിഞ്ഞത്.

പഞ്ചായത്തുകളില്‍ ബാര്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാരും തത്വത്തില്‍ തീരുമാനം എടുത്തതയാണ് സൂചന. സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ ഉയര്‍ത്തുന്ന ബീവറേജസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും ഇടത് മുന്നണിയും ഒരേ നിലപാടാണ് കൈക്കൊള്ളുന്നതെങ്കിലും ബാറുകളുടെ കാര്യത്തില്‍ മുഖ്യമന്ത്രി കടുംപിടുത്തത്തിലാണ്.

തന്നെ സ്വകാര്യമായി വന്നു കണ്ട ബാര്‍ മുതലാളിമാരോടാണ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് മുഖ്യമന്ത്രി വെളിവാക്കിയത്. ‘ഇതിനു വേണ്ടി നിങ്ങള്‍ ശ്വാസം വിടേണ്ട എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. കാസര്‍കോട് ചെറുവത്തൂരിലെ ഒരു ബാറുമായി ബന്ധപ്പെട്ട് ബാര്‍ മുതലാളിലാര്‍ മുഖ്യമന്ത്രിയെ വന്നു കാണുകയായിരുന്നു.

എന്നാല്‍ പഞ്ചായത്ത് പരിധിയില്‍ ബാറുകള്‍ തത്ക്കാലം ഇല്ലാ എന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. ഇതോടെ മുതലാളിമാര്‍ പതിയെ സ്ഥലം വിടുകയായിരുന്നു. ബാര്‍ ഉടമ കണ്ണൂര്‍ ജില്ലക്കാരനാണ്. മുഖ്യമന്ത്രിക്ക് പരിചയമുള്ള ആള്‍ കൂടിയായിരുന്നു ഈ ബാര്‍ മുതലാളി. അതുകൊണ്ട് തന്നെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചാണ് ബാര്‍ മുതലാളി മുഖ്യമന്ത്രിയെ കണ്ടത്.

പക്ഷെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. അതിനു പിന്നില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ കര്‍ശന നിലപാട് കൂടിയുണ്ടായിരുന്നു. ബാറുകളും ബീവറേജസും ഒക്കെ വരുമ്പോള്‍ പഞ്ചായത്ത് റോഡുകള്‍ ഡി-നോട്ടിഫൈ ചെയ്യേണ്ടി വരും. അങ്ങിനെ വരുമ്പോള്‍ പഞ്ചായത്ത് റോഡുകള്‍ക്ക് ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി  നഷ്ടപ്പടും. വന്‍ തുകയാണ് ഇങ്ങിനെ കേന്ദ്രഫണ്ടായി വരുന്ന തുക വകുപ്പിന് നഷ്ടപ്പെടുക. ഇത് പൊതുമരാമത്ത് വകുപ്പിന് വലിയ ക്ഷീണമായി മാറും. ഇതാണ് ജി.സുധാകരന്റെ എതിര്‍പ്പിനു പിന്നില്‍. പക്ഷെ ഈ പ്രശ്നം വന്നപ്പോള്‍ മുഖ്യമന്ത്രി ജി.സുധാകരനെ പിന്തുണയ്ക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. അങ്ങിനെയാണ് സര്‍ക്കാര്‍ പഞ്ചായത്തുകളില്‍ ബാര്‍ അനുവദിക്കേണ്ട എന്ന തീരുമാനം കൈക്കൊണ്ടത്.

സര്‍ക്കാര്‍ ഇംഗിതം  മനസിലാക്കിയ ബാര്‍ മുതലാളിമാര്‍ വലിയ വാഗ്ദാനമാണ് മുഖ്യമന്ത്രിക്ക് മുന്‍പാകെ വച്ചത്. പഞ്ചായത്തുകളില്‍ ബാര്‍ വന്നാല്‍ അഞ്ചു ശതമാനം വരെ സെസ് നല്‍കാന്‍ തയ്യാറാണ്. പക്ഷെ മുഖ്യമന്ത്രിയുടെ തീരുമാനം കടുത്തതായിരുന്നു. കടുകിടയ്ക്ക് വിട്ടു കൊടുക്കാത്ത സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. അതേസമയം  ടു സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കും. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടഞ്ഞു കിടക്കുന്ന ടു സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ ഉടന്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here