തിരുവനന്തപുരം: എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനം. അലവൻസുകൾ ഉൾപ്പെടെ ശമ്പളം 80,000 രൂപയാകും. എംഎൽഎമാർക്കു വീടു നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാൻസ് തുക ഇരട്ടിയാക്കാൻ തീരുമാനമെടുത്തതിനു പുറകെയാണ് ശമ്പളം കൂട്ടാനുള്ള തീരുമാനം.
നിലവിൽ 39,500 രൂപയാണ് ശമ്പളയിനത്തിൽ എംഎൽഎമാർക്കു ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവാണെന്ന് കേരളത്തിലെ എംഎൽഎമാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് കമ്മിഷന് വന്നത്.
രണ്ടു മാസം മുൻപ് രൂപം നൽകിയ ജയിംസ് കമ്മിഷൻ സാമാജികരും മുൻ നിയമസഭാ സാമാജികരും ഉൾപ്പെടെ പൊതുസമൂഹത്തിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ചാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ശുപാർശ കൈമാറിയത്.
എംഎൽഎമാർക്കു വീടു വയ്ക്കുന്നതിന് 20 ലക്ഷം രൂപയും വാഹനം വാങ്ങുന്നതിനു പത്തുലക്ഷം രൂപയും അഡ്വാൻസായി അനുവദിക്കാൻ തീരുമാനിച്ചിരുന്നു. എംഎൽഎമാരുടെ അഡീഷണൽ പിഎമാരുടെ അലവൻസും വർധിപ്പിച്ചിട്ടുണ്ട്. വർധനയ്ക്കു 2016 ജൂൺ 20 മുതൽ പ്രാബല്യമുണ്ടാകും.