ന്യൂഡൽഹി: ലോകത്തെ ഒരു വലിയ റെക്കോര്‍ഡ് ആകും പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 29 ന് തന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കുക. ഒറ്റ ദിവസത്തിൽ 9500 പദ്ധതികൾ ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. രാജസ്ഥാനിലാണ് 9500 പദ്ധതികൾ ഒറ്റയടിക്ക് ഉദ്ഘാടനം ചെയ്ത് മോദി ലോകശ്രദ്ധ പിടിച്ചു പറ്റാന്‍ ഒരുങ്ങുന്നത്. ഇത്രയും വലിയ ഉദ്ഘാടനമാമാങ്കം ഇപ്പോള്‍ ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നു.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിൽ നിർമിച്ച ദേശീയ, സംസ്ഥാന, ഗ്രാമീണ പാതകളും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളുമാണ് മോദി ഉദ്ഘാടനം ചെയ്യുക. ഇതില്‍ തന്നെ ചില പദ്ധതികളുടെ തറക്കല്ലിടലും ഒപ്പം ഉദ്ഘാടനവുമുണ്ട്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരും മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കും. വിഡിയോ കോൺഫറൻസ് അടക്കമുള്ള സംവിധാനങ്ങള്‍ ഈ പരിപാടിക്കായി സംസ്ഥാനത്ത് ഒരുക്കിയതായി രാജസ്ഥാൻ സർക്കാർ അറിയിക്കുന്നു.