കണ്ണൂർ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണോ ശൈലജയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന്‍ കുമ്മനം

0
78

തിരുവനന്തപുരം; കണ്ണൂർ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണോ ആരോഗ്യമന്ത്രി ശൈലജയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

കേരളത്തിന്‍റെ മെഡിക്കൽ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ആരോഗ്യവിദ്യാഭ്യാസ മേഖല സ്വകാര്യ മുതലാളിമാർക്ക് തീറെഴുതിയ മന്ത്രിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്.

മുതലാളിമാരുടെ കയ്യിലെ കളിപ്പാവ എന്ന ഹൈക്കോടതി വിശേഷണം പോലും പ്രശംസയായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണ്. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മന്ത്രിക്ക് ധാർമ്മിക അവകാശമില്ലെന്നും കുമ്മനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here