കേരളത്തെ മഴ ചതിക്കുന്നു: 29 ശതമാനം കുറഞ്ഞ മഴ

0
161
????????????????????????????????????

കഴിഞ്ഞ കര്‍ക്കിടകത്തില്‍ കേരളത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും കുറഞ്ഞ മഴയാണ് ലഭിച്ചത്. 1620.3 ശതമാനം മഴയാണ് പെയ്യേണ്ടിയിരുന്നതെങ്കിലും 1144.8 ശതമാനം മഴയാണ് ലഭ്യമായത്. അതായത് 29 ശതമാനം കുറഞ്ഞ മഴയാണ് കേരളത്തിന് ലഭിച്ചത്.

ഏറ്റഴും കുറഞ്ഞ മഴ ലഭിച്ച ജില്ലയായിരുന്നു വയനാട്. 2167.2 ശതമാനം മഴ ലഭിക്കേണ്ടയിടത്ത് 899.1 ശതമാനം മാത്രമാണ് ഇവിടെ മഴ ലഭിച്ചത്. അതായത് 59 ശതമാനം കുറഞ്ഞ ഈ ജില്ല നേരിട്ടത്.

മഴയുടെ ദൗര്‍ലഭ്യത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് ഇടുക്കു ജില്ലയാണ്. ഇവിടെ 1749.7 ശതമാനം മഴയ്ക്കു പകരം 1119.5 ശതമാനമാണ് മഴ മാത്രമാണ് ലഭിച്ചത്. 36 ശതമാനം കുറവ് മഴ. തൊട്ടുപിന്നാലെ മഴ ലഭ്യതകുറഞ്ഞു നിന്ന ജില്ല തിരുവനന്തപുരമാണ്. 643 ശതമാനം ലഭ്യമാകേണ്ടിടത്ത് 420.7 ശതമാനമാണ് മഴ പെയ്തത്. 35 ശതമാനം കുറഞ്ഞ താപനിലയായിരുന്നു ഇവിടെ.

മഴ കുറഞ്ഞതില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ജില്ലയാണ് കണ്ണൂര്‍. 2234.9 ശതമാനം മഴക്കു പകരം 1518.9 ശതമാനം മാത്രമാണ് ലഭിച്ചത്. അതായത് 32 ശതമാനം കുറഞ്ഞ മഴ. മഴ കടാക്ഷിക്കാതെ പോയതില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ജില്ലകളാണ് മലപ്പുറം. ഇവിടെ 1687.3 ശതമാനം മഴ പ്രതീക്ഷിച്ചതില്‍ 1169.6 ശതമാനം മാത്രമാണ് മഴ ലഭിച്ചത്. 31 ശതമാനം കുറഞ്ഞ താപനില.

കാലവര്‍ഷം കടാക്ഷിക്കാതെ പോയതില്‍ അഞ്ചാം സ്ഥാനത്തു നില്ക്കുന്ന ജില്ലകളാണ് പാലക്കാടും തൃശ്ശൂരും. 1254.2 ശതമാനം മഴ ലഭ്യമാകേണ്ട സ്ഥാനത്ത് 889.8 ശതമാനം മഴ പാലക്കാടും 1738.2 മഴ പെയ്യേണ്ടതില്‍ 1237.7 ശതമാനവും മാത്രമാണ് ഇവിടെ ലഭിച്ചത്. 29 ശതമാനം കുറഞ്ഞ മഴയാണ് ഈ രണ്ടു ജില്ലകളിലും ലഭ്യമായത്.

മഴ ലഭ്യത കുറഞ്ഞതില്‍ ആറാം സ്ഥാനത്ത് കാസര്‍ഗോടും ഏഴാം സ്ഥാനത്ത് ആലപ്പുഴയുമാണ്. കാസര്‍ഗോടിന് 2489.1 ശതമാനം മഴ പ്രതീക്ഷയില്‍ 1807.7 ശതമാനംവും ആലപ്പുഴയില്‍ 1309.5 ശതമാനം മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതില്‍ 972.5 ശതമാനം മഴയുമാണ് ലഭിച്ചത്. കുറഞ്ഞ താപനിലയനുസരിച്ച് കാസര്‍ഗോഡിന് 27 ശതമാനം കുറഞ്ഞ മഴയും ആലപ്പുഴക്ക് 26 ശതമാനം കുറഞ്ഞ മഴയുമാണ് ലഭ്യമായത്.

പത്തനംതിട്ടയാണ് മഴ കുറഞ്ഞു പെയ്തതില്‍ എട്ടാം സ്ഥാനത്തു നില്‍ക്കുന്ന ജില്ല. ഇവിടെ 1287.5 ശതമാനം മഴ ലഭിക്കേണ്ടിടത്ത് 978.2 ശതമാനമാണ് മഴ ലഭിച്ചത്. 24 ശതമാനം കുറഞ്ഞ മഴയായിരുന്നു ഈ ജില്ലയില്‍ ലഭ്യമായത്.

മഴ ലഭിക്കാതെപോയതില്‍ ഒന്‍പതാം സ്ഥാനത്ത് കൊല്ലവും പത്താം സ്ഥാനത്തു കോഴിക്കോടുമാണ്. കൊല്ലത്ത് 985.4 ശതമാനം മഴ ലഭിക്കേണ്ടതാണ്. എന്നാല്‍ 773.3 ശതമാനം മാത്രമാണ് ഇവിടെ മഴ ലഭിച്ചതെങ്കില്‍ കോഴിക്കോട് 2156.5 ശതമാനം മഴ പ്രതീക്ഷിച്ചതില്‍ 1710 ശതമാനം മഴയാണ് ലഭിച്ചത്. കൊല്ലത്ത് 22 ശതമാനം കുറഞ്ഞ മഴയും കോഴിക്കോട് 21 ശതമാനം കുഞ്ഞ മഴയുമാണ് ലഭിച്ചത്.

മഴയുടെ കാര്യത്തില്‍ ആശ്വാസകരമായ ജില്ലകള്‍ എറണാകുളവും കോട്ടയവുമാണ്. 1606 ശതമാനം മഴ പ്രതീക്ഷിച്ച എറണാകുളത്ത് 1347.8 ശതമാനം മഴയാണ് ലഭിച്ചത്. അതായത് 16 ശതമാനം മാത്രമാണ് കുറഞ്ഞ മഴ ലഭ്യമായത്. കോട്ടയം 985.4 ശതമാനം പ്രതീക്ഷിച്ചതില്‍ 1273.8 ശതമാനം മഴ ലഭ്യമായി. അതായത് 22 ശതമാനം മാത്രമാണ് കുറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here