ദിലീപിന്റെ ജാമ്യാപേക്ഷയിലുള്ള വാദം തുടരവേ പ്രതിഭാഗത്തിനു ഹൈക്കോടതിയുടെ താക്കീത്

0
54


കൊച്ചി: നടീ ആക്രമണക്കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലുള്ള വാദം തുടരവേ പ്രതിഭാഗത്തിനു ഹൈക്കോടതിയുടെ താക്കീത്. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സംഭവം. പ്രതിഭാഗം ആക്രമിക്കപ്പെട്ട നടിയുടെ പേര് പ്രതിഭാഗം കോടതിയില്‍ പറഞ്ഞതോടെയാണ് ഹൈക്കോടതി ഇടപെട്ട് താക്കീത് നല്‍കിയത്.

കേസില്‍ ദിലീപിന് ജാമ്യം തേടിയുള്ള പ്രതിഭാഗത്തിന്റെ വാദം തുടരുകയാണ്. പ്രമുഖ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയാണ് ഹൈക്കോടതിയില്‍ ദിലീപിനായി വാദിക്കുന്നത്.

ദിലീപിന് കേസില്‍ പങ്കില്ലെന്നും ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ദിലീപിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയാണ്.കേസില്‍ വാദം നാളെയും തുടരും.

 

LEAVE A REPLY

Please enter your comment!
Please enter your name here