ദോക്‌ ലാ പ്രശ്ന പരിഹാരത്തിന് ഇന്ത്യ സൈന്യത്തെ പിൻവലിച്ചാല്‍ മതി ;  വീണ്ടും ചൈന

0
67

ബെയ്ജിങ് : ദോക്‌ ലാ പ്രശ്ന പരിഹാരത്തിന് ഇന്ത്യ ഉപാധികളില്ലാതെ സൈന്യത്തെ പിൻവലിക്കുക എന്നതു മാത്രമാണെന്ന നിലപാടില്‍ ചൈന. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നുള്ള ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ്‌ ചൈനയുടെ പ്രതികരണം വന്നത്.

അതിർത്തിയിലെ സംഘർഷത്തിനു കാരണം ഇന്ത്യയാണെന്ന നിലപാട് ചൈന വീണ്ടും ആവർത്തിക്കുകയാണ് ചെയതത്. ദോക്‌ ലായിൽ റോഡു നിർമിക്കാനുള്ള ചൈനയുടെ ശ്രമം തടസപ്പെടുത്തിയ ഇന്ത്യയുടെ നടപടിയെയും ചൈന വിമർശിച്ചു. ദോക് ലാ മേഖലയിൽ ഇന്ത്യയുടെയും ചൈനയുടെയും സേനകൾ ഒന്നര മാസത്തിലേറെയായി മുഖാമുഖം നിൽക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ച് ദോക് ലാ വളരെ നിര്‍ണ്ണായകമായ ഭൂവിഭാഗമാണ്. അത് ചൈനയുടെ കയ്യില്‍ അമരാന്‍ ഇന്ത്യ സമ്മതിക്കില്ല. ചൈന എന്താണെന്ന് നെഹ്‌റു കാലഘട്ടത്തില്‍ തന്നെ അവര്‍ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ചൈന എന്ത് സമ്മര്‍ദം ചെലുത്തിയാലും ദോക്‌ ലായില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങാന്‍ സാധ്യത കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here