പോലീസ് കസ്റ്റഡിയില്‍ കൊലപാതകം: രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

0
51


പോലീസ് കസ്റ്റഡിയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സൗത്ത് ഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പോലീസ് സറ്റേഷനിലാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കസ്റ്റഡിയിലുണ്ടായിരുന്ന ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അനില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. അനിലിന്റെയൊപ്പമുണ്ടായിരുന്ന വിശാല്‍ എന്നയാളാണ് കൃത്യം നിര്‍വഹിച്ചത്.

തിങ്കളാഴ്ച രാത്രി മകളുടെ പിറന്നാല്‍ ആഘോഷിക്കുന്നതിനിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രതിയായ വിശാല്‍ അനിലിന്റെ വീട്ടിലെത്തുകയും മദ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, മദ്യം വിളമ്പാന്‍ അനില്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നീട് അനിലിന്റെ ഭാര്യ പോലീസിനെ അറിയിക്കുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

എന്നാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ശേഷവും തര്‍ക്കം തുടര്‍ന്നത് കൊലപാതകത്തില്‍ കലാശിച്ചു. വാക്കേറ്റം മൂര്‍ച്ഛിച്ച് സ്റ്റേഷനിലുണ്ടായിരുന്ന ഫയലിന്റെ ക്ലിപ്പ് ഉപയോഗിച്ച് വിശാല്‍ അനിലിനെ കുത്തികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ മേലധികാരിയെ സ്ഥലം മാറ്റുകയും എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here