ബ്ലൂ വെയിൽ ഗെയിം: ഫെയ്സ്ബുക്, ഗൂഗിള്‍,യാഹൂ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്

0
81

ന്യൂഡൽഹി: കൌമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂ വെയിൽ ഗെയിമിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഫെയ്സ്ബുക്, ഗൂഗിള്‍,യാഹൂ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ് അയച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവിരടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയത്.

ഈ ഗെയിം നിരോധിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനനുസരിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തമാക്കണമെന്നും ഈ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് . ബ്ലൂ വെയ്‌ൽ ഗെയിമിനെതിരെ എന്തെല്ലാം നടപടികളെടുത്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനും ഡൽഹി പൊലീസിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും യാഹൂവിന്റെയും ഇന്ത്യൻ കേന്ദ്രങ്ങൾക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഗെയിമുമായി ബന്ധപ്പെട്ട് വിവിധ വെബ്സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ തടയണമെന്നാണ് അഭിഭാഷകനായ ഗുർമീത് സിങ് സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. ഓഗസ്റ്റ് 28ന് അടുത്ത വാദം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here