ഭീകര സംഘടനകൾക്കു താവളം ഒരുക്കുന്ന പാക്കിസ്ഥാനെ അധികകാലം സഹിക്കാനാവില്ലെന്നു ട്രംപ്

0
49

വാഷിങ്ടൻ: പാകിസ്ഥാനെതിരെ ശക്തമായ താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭീകര സംഘടനകൾക്കു സുരക്ഷിത താവളം ഒരുക്കുന്ന പാക്കിസ്ഥാനെ അധികകാലം യുഎസിനു സഹിക്കാനാവില്ല. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ യുഎസ് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.

ഭീകരർ‌ക്കു സുരക്ഷിതതാവളം ഒരുക്കുകയാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്ന ഓപ്പറേഷനിൽ ഒരുമിച്ചുനിന്നാൽ പാക്കിസ്ഥാനു ധാരാളം നേട്ടമുണ്ടാകും. പക്ഷേ അവരതു ചെയ്യുന്നില്ല. ഭീകരരെ സഹായിക്കുന്ന നിലപാടാണു പാക്കിസ്ഥാന്റേത്.

ദശലക്ഷക്കണക്കിനു പണം നൽകി ഞങ്ങൾ പാക്കിസ്ഥാനെ സഹായിക്കുന്നു. അവർ പക്ഷേ, യുഎസ് എതിർക്കുന്ന ഭീകരരുടെ വീടായി മാറുകയാണ്. ഈ അവസ്ഥ വളരെ പെട്ടെന്നു മാറ്റേണ്ടതുണ്ട്. ജനാധിപത്യം, സമാധാനം എന്നിവയോട് അർപ്പണബോധമുണ്ടെന്നു പാക്കിസ്ഥാൻ തെളിയിക്കേണ്ട സമയമാണിത് – ട്രംപ് പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും ആണവശക്തികൾ കൂടിയാണ്. ഇതു മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നു.  മുൻപു പാക്കിസ്ഥാൻ യുഎസിന്റെ വലിയ പങ്കാളിയായിരുന്നു.  ഇരുരാജ്യങ്ങളിലെയും സേനകൾ പരസ്പരം സഹകരിച്ചിട്ടുണ്ട്. സഹകരണം ഈ അവസ്ഥയിൽ മുന്നോട്ടുകൊണ്ടുപോകാനാകില്ല.

എന്നാൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ യുഎസ് ആഗ്രഹിക്കുന്നു. കൂടുതല്‍ വ്യാപാര പങ്കാളിത്തം ഇന്ത്യയുമായി അനിവാര്യമാണ്. അഫ്ഗാനിസ്ഥാന്റെ സ്ഥിരതയ്ക്കായി ഇന്ത്യ നൽകുന്ന സംഭാവനകളെ അഭിനന്ദിക്കുന്നു. ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here