മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി നടപടി ചരിത്രപരമെന്ന്  മോദി

0
90


ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധിയെ അനുകൂലിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്തത്.

വിധി ഇത് മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതും സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകരുന്നതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

മുസ്ലിം വനിതകള്‍ക്ക് ഇത് വലിയ ദിവസമാണിതെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചു. സത്യം, നീതി എന്നിവയെപ്പറ്റിയാണ് വിധി വന്നത്. സ്വാമി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here