യുഎസിന് നിര്‍ദ്ദയ തിരിച്ചടി നല്‍കുമെന്ന് ഉത്തരകൊറിയ

0
63


സോൾ: വീണ്ടും അമേരിക്കക്കെതിരെ യുദ്ധഭീഷണിയുമായി ഉത്തരകൊറിയ. യുഎസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിന്നെതിരെയാണ് ഉത്തരകൊറിയ രംഗത്ത് വന്നത്. ‘നിർദയമായി തിരിച്ചടി’ നല്‍കുമെന്നാണ് ഉത്തര കൊറിയന്‍ മുന്നറിയിപ്പ്.

സൈനികാഭ്യാസം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ഇല്ലാതാക്കുന്നതിനുള്ള പരിശീലനമായിട്ടാണ് കൊറിയ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നിര്‍ദ്ദയ തിരിച്ചടി യുഎസിന് നല്‍കും എന്നു ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കുന്നത്.

ഞായറാഴ്ച പുറത്തിറക്കിയ പുതിയ വിഡിയോ സന്ദേശത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണിയും ഉത്തരകൊറിയ മുഴക്കുന്നു.

ദുഷ്ടശക്തിയായ യുഎസിന്റെ വിധി ഇവിടെ അവസാനിക്കുകയാണ്. ഭയത്തിലും ആകാംക്ഷയിലും വേണം യുഎസ് ഇനി കഴിയേണ്ടതെന്നും വിഡിയോയിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here