റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15വരെ നീട്ടിയതായി മന്ത്രി പി തിലോത്തമന് അറിയിച്ചു. ഇതുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമടക്കം 75,482 പേര് റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തു.
സറണ്ടര്‍ മുന്‍ഗണനാപട്ടിക തുടര്‍ച്ചയായ പുനരവലോകനത്തിനു വിധേയമാണ്. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് 6.12 ലക്ഷം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. റേഷന്‍ കടകളില്‍ ബയോമെട്രിക് സംവിധാനം അടുത്ത മാര്‍ച്ചോടെ നടപ്പാക്കും.
മാവേലി സ്റ്റോറില്ലാത്ത 30 പഞ്ചായത്തുകളില്‍ ഇക്കൊല്ലം ഔട്ട്ലെറ്റുകള് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്ധ്രയില്‍ നിന്ന് ആവശ്യത്തിന് അരിയെത്തിക്കുന്നതിനാല് ഓണക്കാലത്ത് അരിക്ഷാമമോ വിലക്കയറ്റമോ ഉണ്ടാവില്ല. വിപണി ഇടപെടലിന്റെ ഭാഗമായി ജില്ലാ ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്.
താലൂക്ക്തല ഫെയറുകളും പ്രത്യേക ഓണച്ചന്തകളും ഉടന്‍ ആരംഭിക്കും.
സപ്ലൈകോ വില്പനശാലകളോട് ചേര്‍ന്ന് ഓണം ഫെയറുകളും വില്പനശാലകള് ഇല്ലാത്ത പഞ്ചായത്തുകളില്‍ സ്&്വംിഷ;പെഷ്യല് മിനിഫെയറുകളും നടത്തും. സപ്ലൈകോയില്‍ ഓണ്‍ലൈന്‍ വില്പന നടപ്പാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.