ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീകാന്തും, സമീര്‍ വര്‍മ്മയും മുന്നോട്ട്

0
65

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ ശ്രീകാന്ത്, സമീര്‍ വര്‍മ എന്നിവരും മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് സായ്‌രാജ്-മനീഷ സഖ്യവും ആദ്യ റൗണ്ടില്‍ അനായാസ വിജയം സ്വന്തമാക്കി.

രണ്ടാം ദിനമായ ഇന്ന് പുരുഷ വിഭാഗം സിംഗിള്‍സില്‍ അജയ് ജയറാം, സായ് പ്രണീത്, മിക്‌സഡ് ഡബിള്‍സില്‍ സുമിത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം എന്നിവര്‍ കളത്തിലിറങ്ങും. ഇന്തോനേഷ്യന്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസുകളില്‍ കിരീടം നേടിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ശ്രീകാന്ത് റഷ്യയുടെ സെര്‍ജി സിറന്റിനെ എതിരില്ലാത്ത ഗെയിമുകള്‍ക്കാണ് തകര്‍ത്തത്. സ്‌കോര്‍ 21-13, 21-12.

സ്‌പെയിനിന്റെ പാബ്ലോ അബിയാനെയാണ് സമീര്‍ വര്‍മ പരാജയപ്പെടുത്തിയത്. സമീര്‍ 21-8, 17-4 എന്ന സ്‌കോറിന് മുന്നിട്ട് നില്‍ക്കെ എതിരാളി പരുക്ക് മൂലം മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

മിക്‌സഡ് ഡബിള്‍സില്‍ സായ്‌രാജ്-മനീഷ സഖ്യം ഹോങ്കോംഗിന്റെ താം സുന്‍ഹെ-ടി സായു സഖ്യത്തെ 24-22, 21-17 എന്ന സ്‌കോറിനാണ് മറികടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here