വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷന് വാദിച്ചു.
ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളോടു കൂടി മാത്രമേ ആകാവൂ എന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. 2016 സെപ്തംബര്‍ 16 ന് രാത്രി എട്ടുമണിക്കും നവംബര്‍ പതിനൊന്നിന് രാവിലെ പതിനൊന്നു മണിക്കും വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
പരാതിക്കാരിയെ പല തവണ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും എം.എല്‍.എ വീണ്ടും പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നുണ്ട്.