സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുള്ള ഫോട്ടോ ഉപയോഗിച്ച് എം.ബി രാജേഷ് എം.പിയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. കഴിഞ്ഞ ആഴ്ച സണ്ണി ലിയോണ്‍ കൊച്ചിയില്‍ മൊബൈല്‍ കട ഉത്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ഉള്ള ഫോട്ടോയാണ് പിണറായി വിജയന് ആര്.എസ്.എസ് ഫാസിസത്തിനെതിരെ ഭോപ്പാലില്‍ നടത്തിയ റാലിയുടെ ദൃശ്യം എന്ന തലക്കെട്ടില്‍ എം.ബി രാജേഷിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത്.
വ്യാജ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ രാജേഷ് പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനെന്ന് എം.പി ഫേസ്ബുക്കില്‍ കുറിച്ചു.