ആരോഗ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം; അപേക്ഷ പോലും നല്‍കാത്ത ആളെ കെഎച്ച്ആര്‍ഡബ്ല്യൂഎസ്സില്‍ എംഡിയാക്കി

0
51

തിരുവനന്തപുരം: അപേക്ഷ പോലും നല്‍കാത്ത ആളെ കെഎച്ച്ആര്‍ഡബ്ല്യൂഎസ്സില്‍ എംഡിയായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമിച്ചെന്നു പ്രതിപക്ഷം. നിയമനത്തിനായി മന്ത്രി നേരിട്ട് കുറിപ്പ് നല്‍കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബാലാവകാശ കമ്മിഷനില്‍ നിയമന കാര്യത്തില്‍ മന്ത്രി ആരോപണ വിധേയമായതിന് തൊട്ടു പിന്നാലെയാണ് പുതിയ ആരോപണവുമായി മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായി തിരഞ്ഞെടുക്കുന്ന അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടാന്‍ മന്ത്രി കുറിപ്പ് നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം മന്ത്രിക്കെതിരെ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ രാജി തേടി പ്രതിപക്ഷത്തിന്റെ അഞ്ച് അംഗങ്ങള്‍ സഭാകവാടത്തില്‍ നടത്തുന്ന സത്യഗ്രഹം തുടരുകയും ചെയ്യുന്നുണ്ട്.

നിയമസഭാ സമ്മേളനത്തിനു വരുന്നതിന്നിടെ ആരോഗ്യമന്ത്രിയെ കെഎസ് യു പ്രവര്‍ത്തകര്‍ ഇന്ന്  കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നം ഉയര്‍ത്തി പ്രതിപക്ഷം മന്ത്രിയുടെ രാജിയിലുറച്ച് സഭ ഇന്ന് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here