കൊച്ചി: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ പിടിവിടാതെ ഹൈക്കോടതി. ബാലാവകാശ കമ്മിഷന് നിയമനത്തില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം ഹൈക്കോടതി തള്ളി.
സിംഗിള്‍ ബെഞ്ച് വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാള്‍ എങ്ങനെ ബാലാവകാശകമ്മീഷനില്‍ അംഗമായെന്ന് പറയുവാന്‍ മന്ത്രി ബാധ്യസ്ഥയാണെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചു.
ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും. ശൈലജ നല്കിയ പുനപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
അതേ സമയം ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനത്തില്‍ വിശദീകരണവുമായി കെ.കെ ശൈലജ രംഗത്ത് വന്നിരുന്നു. കമ്മിഷന് നിയമനത്തില്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകും. കമ്മിഷന് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ സമയം നീട്ടിയത് കൂടുതല്‍ ആളുകളില്‍ നിന്നും അപേക്ഷ സ്വീകരിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.