എഐഎഡിഎംകെ പ്രതിസന്ധി: അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന്‍ എം.കെ. സ്റ്റാലിന്‍

0
53

ചെന്നൈ: തമിഴ്‌നാട്ടില്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന്‍ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ ഈ ആവശ്യം ഉയര്‍ത്തിയത്. ഈ എല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് മനസിലാക്കിയാണ് നിയമസഭ ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന്‍ സ്റ്റാലിന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്.

എഐഎഡിഎംകെയില്‍ ഇപിഎസ് -ഒപിഎസ് ലയനം നടന്നിനു പിന്നാലെയാണ് 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ടി.ടി.വി. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്.

പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാരില്‍ 16 പേരെ പോണ്ടിച്ചേരിയിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് ശശികല പക്ഷത്തെ നയിക്കുന്ന ടി.ടി.വി.ദിനകരന്‍ മാറ്റിയിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായിട്ടുണ്ട്. 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേര്‍ വേണം. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here