ഓണം –ബക്രീദ് വേളയില്‍ ഷാർജയിൽനിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ 18 വിമാനങ്ങൾ സര്‍വീസ് നടത്തും

0
56

തിരുവനന്തപുരം: ഓണം – ബക്രീദ് വേളയില്‍ ഷാർജയിൽനിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ 18 വിമാനങ്ങൾക്ക് അനുമതിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയുള്ള സർവീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍ അറേബ്യയ്ക്കു വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരിന് അവർ കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലവിലെ നയം എയര്‍ അറേബ്യയ്ക്ക് അനുമതി നല്‍കുന്നതിനു തടസ്സമാണ്. ഈ തടസ്സം മാറ്റണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്.

അവധിക്കാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും വിമാനക്കമ്പനികള്‍ പ്രവാസികളില്‍നിന്ന് ഉയര്‍ന്ന യാത്രാ നിരക്ക് ഈടാക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ പരിഗണിക്കാമെന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here