ഓണത്തിനു സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റച്ച് യാത്രക്കാര്‍ക്ക് ​ കെ.​എ​സ്.​ആ​ർ.​ടി.​സിയുടെ ഇരുട്ടടി

0
64

തിരുവനന്തപുരം: ഓണത്തിനു സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റച്ച് യാത്രക്കാര്‍ക്ക് ​ കെ.​എ​സ്.​ആ​ർ.​ടി.​സിയുടെ ഇരുട്ടടി. ആ​ഗ​സ്​​റ്റ്​ 30 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 12വ​രെ​യാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​ക സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​ത്. പക്ഷെ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി അത്ര പോലും സര്‍വീസ് നടത്താത്തതാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നത്.

ഓണത്തിനു കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന ബം​ഗ​ളൂ​രു, ചെ​ന്നൈ മലയാളികളാണ് ഈ തീരുമാനം കാരണം ഏറെ വലയുക. മുന്‍ വര്‍ഷത്തെ സര്‍വീസുകള്‍ പോലും ഈ ഓണത്തിനു ഓപ്പറേറ് ചെയ്യാന്‍ കെഎസ്ആര്‍ടിസി തയ്യാറാകാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളിടത്തേക്ക് ആവശ്യം വേണ്ട സര്‍വീസുകള്‍ ഇല്ല.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ഒാ​ണ​ക്കാ​ല​ത്ത്​ പ്ര​ഖ്യാ​പി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ 18 അ​ധി​ക സ​ർ​വി​സു​ക​ളി​ൽ അ​ഞ്ചെ​ണ്ണം ഒ​ഴി​കെ മു​ഴു​വ​ൻ മ​ല​ബാ​ർ മേ​ഖ​ല​യി​യിലേക്ക് മാത്രമാണ്. ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള കോ​ട്ട​യ​ത്തേ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കം അ​നു​വ​ദി​ച്ചത് ​ ഒ​രു സ​ർ​വി​സ്​ മാ​ത്ര​മാ​ണ്. അ​താ​കട്ടെ മാ​ന​ന്ത​വാ​ടി വ​ഴി​യാ​ണ്.

കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ ജി​ല്ല​ക​ളി​ലേ​ക്ക്​ ഒ​റ്റ സ്​​പെ​ഷ​ൽ സ​ർ​വി​സു​മി​ല്ല. ബം​ഗ​ളൂ​രു​വി​ലെ​യും ചെന്നൈ​യി​ലെ​യും യാ​ത്ര​ക്കാ​ർ ഏ​റെ​യും മ​ധ്യ​കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​ത്​ ക​ണ​​ക്കി​ലെ​ടു​ത്ത്​ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഓണക്കാലത്ത് കോ​ട്ട​യം വ​ഴി അ​ധി​ക സ​ർ​വി​സു​ക​ൾ അ​നു​വ​ദി​ക്കാ​റു​ണ്ട്. അത് ഇത്തവണയില്ല.

കെഎസ്ആര്‍ടിടിസിയില്‍ സീറ്റ് ഇല്ലെങ്കില്‍ അവസരം മുതലാക്കി സ്വകാര്യ സര്‍വീസുകള്‍ മൂന്നിരട്ടി വരെ റേറ്റ് ഈടാക്കും. ഇതറിഞ്ഞിട്ടും കെഎസ്ആര്‍ടിടിസിക്ക് കുലുക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here