കുടുംബത്തിന്റെ ചിത്രം അനുവാദമില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസ്

0
159

വൈക്കം; കുടുംബത്തിന്റെ ചിത്രം അനുവാദമില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെപൊലീസ് കേസ്. മതം മാറിയ ഹാദിയയുടെ പിതാവ് കെ.എം. അശോകൻ നൽകിയ പരാതിയിലാണ് വൈക്കം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 17ന് വീട്ടില്‍ എത്തിയ രാഹുൽ ഈശ്വർ അനുവാദമില്ലാതെ പകർത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു വിശ്വാസ വഞ്ചന കാട്ടി,  തീവ്രവാദ സംഘടനകളുടെ പക്കൽനിന്നു വൻതുക വാങ്ങി ഹാദിയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.  അന്വേഷണം വേണം. ഇതായിരുന്നു  പരാതി.

സുപ്രീം കോടതി കേസ് എൻഐഎയ്ക്കു വിട്ടതിനെ തുടർന്നു പൊലിസ് സംരക്ഷണത്തിലാണ് ഹാദിയ. മാധ്യമപ്രവർത്തകർ ഉൾപ്പെടെ പുറമേനിന്നുള്ള ഒരാൾക്കും അഖിലയുമായി സംസാരിക്കാൻ അനുവാദമില്ല. വീടിനു പുറത്തു ടെന്റു കെട്ടി അതിൽ സായുധ പൊലീസും വീട്ടിനുള്ളിൽ വനിതാ പൊലീസും കാവലുണ്ട്. ഹാദിയ എന്ന പേരു സ്വീകരിച്ച അഖില ഇപ്പോഴും വീടിനുള്ളിൽ തന്നെ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here