കൂടുതൽ ബാറുകൾ തുറക്കാൻ വഴിയൊരുങ്ങുന്നു; സംസ്ഥാന പാതകൾ ഡി-നോട്ടിഫൈ ചെയ്യാൻ മന്ത്രിസഭാ തീരുമാനം

0
62

തിരുവനന്തപുരം: സംസ്ഥാന പാതകൾ ഡി-നോട്ടിഫൈ ചെയ്യാൻ മന്ത്രിസഭാ തീരുമാനം. കൂടുതൽ ബാറുകൾ തുറക്കാൻ വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. ഹൈവെ പ്രൊട്ടക്ഷന്‍ ആക്ട് 1999 പ്രകാരമാണു പാതകള്‍ ഡി-നോട്ടിഫൈ ചെയ്യുന്നത്.

500 മീറ്റർ ദൂരപരിധിയിൽ മദ്യവിൽപ്പന നിരോധിച്ച സുപ്രീം കോടതി വിധിയും ഈ തീരുമാനത്തോടെ മറികടക്കാനാകും. ഇതോടെ പ്രാഥമിക കണക്കുകൾ പ്രകാരം, 129 ബീയർ – വൈൻ പാലറുകൾ തുറക്കാനാകും. ഇതിൽ ത്രീസ്റ്റാർ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും.

76 കള്ളുഷാപ്പുകൾ, 10 മദ്യവിൽപ്പനശാലകൾ, നാലു ക്ലബുകൾ എന്നിവയും തുറക്കാൻ വഴിയൊരുങ്ങും. ഡി-നോട്ടിഫൈ ചെയ്യുമ്പോള്‍ സംസ്ഥാന പാതകളുടെ ഉടമസ്ഥത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു മാറും. നഗരസഭകളുടെ പരിധിയില്‍വരുന്ന പാതകളുടെ പരിപാലനത്തിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും എന്നതു കണക്കിലെടുത്താണു തീരുമാനമെന്ന് സർക്കാർ പറയുന്നു.

. മറ്റു സംസ്ഥാനങ്ങൾ നഗരഭാഗങ്ങളിൽ പാതകളുടെ പേരു മാറ്റുകയും അനുകൂല കോടതി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണു കേരളത്തിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here