തിരുവനന്തപുരം: ലാവ്ലിന് കേസ് ഉപയോഗിച്ച് തന്നിലൂടെ സിബിഐ സിപിഎമ്മിനെ വേട്ടയാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരിലാണ് സിബിഐ തന്നെ പ്രതിയാക്കിയത്. ഈ ദിവസം പലരും കാത്തിരിക്കുകയായിരുന്നു. ചില നിഗൂഡ ശക്തികള്‍ തന്നെ ലക്ഷ്യം വെച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന് പറഞ്ഞു,
സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ട്. ജുഡീഷ്യറി സത്യം കണ്ടെത്തും എന്നു വിശ്വസിച്ചിരുന്നു. ലാവ്ലിന് കേസ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കെട്ടിച്ചമച്ചത് എന്നു സിപിഎം കണ്ടെത്തിയിരുന്നു. ലാവ്ലിന് കേസില്‍ വലിയ തോതില്‍ താന്‍ വേട്ടയാടപ്പെട്ടു. പിണറായി വിജയന് പറഞ്ഞു.
ലാവ്ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിരുന്നു. രാവിലെ ജസ്റ്റിസ് ഉബൈദ് ആണ് ശ്രദ്ധേയമായ വിധി പ്രസ്താവം നടത്തിയത്. കേസില്‍ പിണറായി വിജയന് പ്രതിയല്ലാ എന്നു ഹൈക്കോടതി കണ്ടെത്തി. പിണറായി വിജയനെ ഹൈക്കോടതി വേട്ടയാടി എന്നും വിധി പ്രസ്താവത്തില്‍ ഹൈക്കോടതി കുറ്റപ്പെടുത്തി.
പിണറായി വിജയന് അടക്കം മൂന്നു പ്രതികളെ ഒഴിവാക്കി. കെ.മോഹന ചന്ദ്രന്, എ.ഫ്രാന്‍സിസ്, പിണറായി വിജയന് എന്നിവരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. എന്നാല്‍ മൂന്നു കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണം. എന്നും ഹൈക്കോടതി വിധിച്ചു.
പ്രതിപട്ടികയിലുണ്ടായിരുന്ന പിണറായി വിജയനടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി 2015-ലാണ് കുറ്റവികുക്തരാക്കിയത്. ഇതിനെതിരായി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയിലാണ് ഹൈക്കോടതി വിധിപറഞ്ഞത്.
സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്.
തുടർന്ന് റിവിഷൻ ഹർജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി പ്രസ്താവം വരുന്നത്.