ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; ദിലീപ് പേരും നുണയന്‍ എന്നും വാദം

0
59

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍. ദിലീപ് പെരുംനുണയനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.തൃശൂര്‍ ടെന്നീസ് ക്ലബിലെ ജീവനക്കാരന്‍ ദിലീപിനെയും സുനിലിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദിലീപിന്റെയും സുനിയുടെയും ഫോണുകൾ എങ്ങനെ സ്ഥിരമായി ഒരു ടവറിനു കീഴിൽവരുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. ദിലീപിനെതിരെ പുതിയ തെളിവുകളുണ്ട്. കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ദിലീപിനെ ക്രിമിനല്‍ കേസിലെ പ്രതിയുടെ കുമ്പസാരം കണക്കിലെടുത്തു മാത്രം കുടുക്കുകയായിരുന്നുവെന്ന് ദിലീപിന്റ അഭിഭാഷകന്‍ ബി. രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു.

ദിലീപിനോടു ശത്രുതയുള്ള തിയറ്റർ ഉടമയും പരസ്യ സംവിധായകനും മറ്റും ശക്തമായ നീക്കങ്ങൾക്കു കഴിവുള്ളവരാണ്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാനാണെന്നു പറഞ്ഞ് ദിലീപിനെ ഇനിയും കസ്റ്റഡിയിൽ വയ്ക്കുന്നതു ന്യായമല്ല. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here