കൊച്ചി : നടീ ആക്രമണക്കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. സുനിയുടെ മൊഴിയുടെ ചുവടു പിടിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്, സുനി പല കഥകളും പറയുന്നുണ്ട്. അതില്‍ വിശ്വാസ്യതയില്ല. ജാമ്യഹര്‍ജിയില്‍ പറയുന്നു.
സുനിലും ദിലീപും ഒരേ ടവർ ലൊക്കേഷനിൽ ഒരുമിച്ചു വന്നു എന്ന് പോലീസ് പറയുന്നു. പക്ഷെ കൂടിക്കണ്ടതിന് തെളിവില്ല. ഗൂഡാലോചന ആരോപിക്കുന്നതിനു തക്ക തെളിവില്ല. പള്‍സര്‍ സുനിയുടെ ഒരു കോള്‍ പോലും ദിലീപിന് നേരിട്ട് പോയിട്ടില്ല. പൊലീസ് കള്ളക്കഥ ചമയ്ക്കുകയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്യപ്പെട്ടു എങ്കില്‍ ആ തുക കൊടുത്ത് ദിലീപ് രക്ഷപ്പെടുമായിരുന്നു.
സാക്ഷികള്‍ നടിയുമായി അടുപ്പള്ളവരാണ്. എഡിജിപി ബി. സന്ധ്യയ്ക്ക് മേല്‍നോട്ട ചുമതല മാത്രമാണ്. പക്ഷെ അന്വേഷിക്കുന്നത് സന്ധ്യയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് കേസിൽ ഇടപെടുന്നില്ല. ദിലീപിന്റെ അറസ്റ്റിനു പിന്നാലെ ഭൂമി കയ്യേറ്റം, ഹവാല തുടങ്ങിയ ആരോപണങ്ങളുണ്ടായി. പക്ഷെ ഒന്നും തെളിയിക്കപ്പെട്ടില്ല. വന്‍ഗൂഢാലോചന ഈ കാര്യത്തില്‍ നടന്നു. ദിലീപിന് ഇനിയും ജാമ്യം നല്‍കാതിരിക്കുന്നത് ശരിയല്ല. ദിലീപിന് വേണ്ടി വാദമുഖങ്ങള്‍ തുടര്‍ന്നു.