മികച്ച പ്രതിഫലം പറ്റുന്ന താരങ്ങളുടെ ലിസ്റ്റ് ഫോബ്സ് പുറത്തുവിട്ടു; എട്ടും ഒമ്പതും പത്തും സ്ഥാനങ്ങളില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അക്ഷയ് കുമാറും

0
99

മുംബൈ: കനത്ത പ്രതിഫലം പറ്റുന്നതില്‍ ബോളിവുഡ് താരങ്ങള്‍ എപ്പോഴും ഒരു പടി മുകളിലാണ്. ഇപ്പോള്‍ ഫോബ്സ് മാഗസിന്റെ മികച്ച പ്രതിഫലം പറ്റുന്ന ലോക സിനിമാ താരങ്ങളുടെ ലിസ്റ്റില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അക്ഷയ് കുമാറിനും യഥാക്രമം എട്ടും ഒമ്പതും പത്തും സ്ഥാനങ്ങള്‍. ഫോബ്സിന്റെ പുതിയ പട്ടികയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗാണ്. വാല്‍ബെര്‍ഗ് 2017ല്‍ വാങ്ങിയിരിക്കുന്ന പ്രതിഫലം 68 മില്യണ്‍ ഡോളറാണ്. ഡാഡീസ് ഹോം 2, ട്രാന്‍സ്ഫോര്‍മേര്‍സ്; ദി ലാസ്റ്റ് നൈറ്റ് എന്നീ സിനിമകളിലാണ് അദ്ദേഹം ഈ പ്രതിഫലം വാങ്ങിയിരിക്കുന്നത്. ഇന്നലെയാണ് ഫോര്‍ബ്സ് മാഗസിന്‍ പുതിയ പ്രതിഫല പട്ടിക പുറത്തിറക്കിയത്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന ഡ്വായ്നെ ദി റോക്ക് ജോണ്‍സന്‍ ഇപ്രാവശ്യത്തെ പട്ടികയില്‍ 65 മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി രണ്ടാം സ്ഥാനത്തുണ്ട്. ബേ വാച്ച് ആണ് റോക്കിന്റെ ഏറ്റവും പുതിയ ചിത്രം.

വിന്‍ ഡീസലാണ് പ്രതിഫലക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഈ വര്‍ഷം ത്രീ എക്സ്; ദി റിട്ടേണ്‍ ഓഫ് ക്സാന്‍ഡര്‍ കേയ്ജ് പോലുള്ള സിനിമകള്‍ക്ക് അദ്ദേഹം വാങ്ങിയിരിക്കുന്നത് 54.5 മില്യണ്‍ ഡോളറാണ്. നാലാം സ്ഥാനത്തുള്ളത് ആദം സാന്‍ഡ്ലറാണ്. 50.5 മില്യണ്‍ ഡോളറാണ് പ്രതിഫലം.

ജാക്കി ചാനാണ് അഞ്ചാം സ്ഥാനത്ത്. 49 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആദ്യത്തെ പത്ത് പുരുഷതാരങ്ങളുടെ മൊത്തം വരുമാനം 488 മില്യണ്‍ ഡോളറാണെന്ന് ഫോര്‍ബ്സ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here