യുപിയില്‍ കഫിയത്ത് എക്സ്പ്രസ് പാളംതെറ്റി; 74 പേര്‍ക്ക് പരുക്കേറ്റു

0
45

ലഖ്‌നൗ : ഉത്തര്‍പ്രദേശ് ഔറിയയില്‍ കഫിയത്ത് എക്സ്പ്രസ് പാളംതെറ്റി. 74 പേര്‍ക്ക് പരുക്കേറ്റു. അതില്‍ പലരുടെയും നില ഗുരുതരമാണ്. പുലര്‍ച്ചെ 2.40 ഓടെയായിരുന്നു അപകടം. കഫിയത്ത് എക്സ്പ്രസിന്റെ എട്ടു കോച്ചുകള്‍ ആണ് പാളംതെറ്റിയത്. അസംഗഡില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന ട്രെയിനാണ് പാളംതെറ്റിയത്.

ദേശീയ ദുരന്ത നിവാരണ സേനയും റെയില്‍വേയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. റെയില്‍വേമന്ത്രി സുരേഷ് പ്രഭു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് സുരേഷ് പ്രഭു അറിയിക്കുന്നു.

യുപിയില്‍ തന്നെ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത് ട്രെയിന്‍ അപകടമാണിത്. കഴിഞ്ഞ ശനിയാഴ്ച ഉത്കല്‍ എക്‌സ്പ്രസ് മുസഫര്‍പൂരില്‍ പാളം തെറ്റി 22 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍ 156 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here