ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ മിത്തല്‍ രാജിവച്ചു. അപകടങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നു ചൂണ്ടിക്കാട്ടി റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിനാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍ മന്ത്രി രാജി സ്വീകരിച്ചിട്ടില്ല.
ഒരാഴ്ചയ്ക്കിടെ യുപിയില്‍ രണ്ടു ട്രെയിന്‍ അപകടമാണ് ഉണ്ടായത്. ബുധനാഴ്ച രാവിലെ അസംഗ്രായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ കൈഫിയാത് എക്സ്പ്രസ് പാളം തെറ്റിയിരുന്നു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച മുസാഫര്ഗറില് ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റി 24 പേര് മരിച്ചിരുന്നു. നൂറിലേറെ പേര്‍ക്ക് ഈ അപകടത്തില്‍ പരിക്കേറ്റു. ഈ സംഭവത്തില്‍ 12 റെയില്‍വേ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.