രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ അച്ഛന്‍ പരാതി നല്‍കി

0
58

കോട്ടയം: രാഹുല്‍ ഈശ്വറിനെതിരെ മതം മാറിയ ഹാദിയയുടെ അച്ഛന്‍ പരാതി നല്‍കി. വൈക്കം പോലീസിലാണ് പരാതി നല്‍കിയത്. മദനിയുടെ നിലപാട് അറിയിക്കാനാണ് രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഹാദിയയുടെ അച്ഛന്‍ അശോകന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വൈക്കത്തെ വീട്ടില്‍ എത്തുകയും ദൃശ്യങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തത്. രാഹുല്‍ ഈശ്വര്‍ പിഡിപി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതി.

പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിടത്ത് രാഹുൽ ഈശ്വർ എങ്ങനെ കയറിപ്പറ്റിയെന്നു ചോദ്യങ്ങൾ ഉയർന്നിരുന്നു. ഹാദിയയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം ഹാദിയയുടേത് അടക്കമുള്ള പ്രതികരണങ്ങള്‍ രാഹുൽ ഈശ്വർ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് വിവാദമായതിന് ശേഷമാണ് ഹാദിയയുടെ അച്ഛന്‍ പരാതിയുമായി രംഗത്ത് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here