ലാവലിനില്‍ ഹൈക്കോടതി വിധി ഇന്ന്

0
51

ലാവ്‌ലിന്‍ കേസിലെ വിധി ഹൈക്കോടതി ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന കേസില്‍ സി ബി ഐ സമര്‍പ്പിച്ച റിവ്യൂ പെറ്റീഷനിലാണ് ഇന്ന് ഹൈക്കോടതി വിധി പ്രഖ്യാപിക്കുന്നത്. വിധി പ്രഖ്യാപനം ഉച്ചയ്ക്ക് 1.45 നാണ്.

പിണറായി വിജന്‍ ഉള്‍പ്പെടെ ഏഴുപെരെ ഈ കേസില്‍ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ നടപടിയെ പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് സി ബി ഐ കോടതി നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പ്രസ്താവിക്കുക. ഹര്‍ജിയില്‍ അഞ്ചുമാസം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു.

ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 2013 ലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സി ബി ഐ കോടതി കുറ്റവിമുക്തരാക്കിയത്. ഈ വിധി സര്‍ക്കാരിന് ഏറെ നിര്‍ണായകമായേക്കും.

എന്നാല്‍ വിധി എതിരാവുകയാണെങ്കില്‍ ഇത് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്താനുമിടയുണ്ട്.

വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് പന്നിയാര്‍- ചെങ്കുളം -പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാര്‍ വൈദ്യുത വകുപ്പിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here