തിരുവനന്തപുരം : ലാവ്ലിന് കേസില്‍ സിബിഐ നല്കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ സിബിഐക്ക് ഈ കേസില്‍ ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. പക്ഷെ ഇത്തരം തിരിച്ചടികള്‍ സിബിഐക്ക് പുത്തരിയല്ല. പക്ഷെ സിബിഐയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി രാഷ്ട്രീയമായ വേട്ടയ്ക്ക് ഈ കേസിനെ സിബിഐ ഉപയോഗിച്ചു എന്ന ഹൈക്കോടതി പരാമര്‍ശമുണ്ട്. ആ പരാമര്‍ശം സിബിഐ നിലനില്‍ക്കുന്ന കാലത്തോളം ആ ഏജന്‍സിയെ വേട്ടയാടാന്‍ തക്ക ശക്തിയുള്ളതാണ്. ഈ കേസില്‍ മേല്‍ക്കോടതിയില്‍ പോകാനാണ് സിബിഐ തീരുമാനം. അതുകൊണ്ട് തന്നെ കേരളാ മുഖ്യമന്ത്രിക്ക് താത്ക്കാലിക ആശ്വാസം എന്നേ ഈ വിധിയെ വിശേഷിപ്പിക്കാന്‍ കഴിയൂ.
വിചിത്രമായ ഒരു നിരീക്ഷണം ഈ കേസില്‍ നിന്നും ലഭിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍, അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാര്‍ നിരപരാധികള്‍. ഈ പിടിവള്ളി സിബിഐ സുപ്രീംകോടതിയില്‍ ഉപയോഗിച്ചേക്കും. കാരണം സിബിഐ രാഷ്ട്രീയമായി വേട്ടയാടി എന്ന് ഹൈക്കോടതി പറയുമ്പോഴും കേന്ദ്രത്തിലെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാര്‍ ആണ്. സിബിഐ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയും. കൂട്ടിലെ തത്ത എന്ന സുപ്രീം കോടതി നിരീക്ഷണങ്ങള്‍ ഈ ഏജന്‍സിക്ക് മുകളില്‍ നിലനില്‍ക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സിബിഐക്ക് അത്തരമൊരു ഉദ്ദേശ്യമുണ്ടെങ്കില്‍ അവര്‍ ഇന്ത്യയിലെ മികച്ച നിയമോപദേശം ലഭ്യമാക്കി സുപ്രീംകോടതിയില്‍ പൊരുതും. കാരണം ഹൈക്കോടതി ജഡ്ജി ഉബൈദിന്റെ വിധിയില്‍ പഴുതുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന വിലയിരുത്തല്‍ ഉണ്ട്.
ഇപ്പോള്‍ ഏറ്റവും ശക്തനായ മുഖ്യമന്ത്രി എന്ന വിശേഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ ശക്തനായ വൈദ്യുതി മന്ത്രി എന്ന വിശേഷണമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലാവ്ലിന് ഫയലില്‍ എതിരഭിപ്രായം എഴുതിയ വരദാചാരിയുടെ തല പരിശോധിക്കണം എന്ന് ഫയലില്‍ കുറിച്ച വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയന്. ജസ്റ്റിസ് ഉബൈദുള്ളയുടെ വിശദീകരണവും വിധിയെഴുത്തുമൊക്കെ സുപ്രീംകോടതി സ്വീകരിക്കും എന്ന് ഉറപ്പ് പറയാന്‍ കഴിയില്ല.
ഒരു പക്ഷെ ഹൈക്കോടതി വിധി ന്യായത്തെ കര്‍ക്കശ ഭാഷയില്‍ സുപ്രീംകോടതി തിരുത്തിയാല്‍ ലാവ്ലിന് ചിത്രം മാറി മറിഞ്ഞേക്കും. കാരണം ജസ്റ്റിസ് പി.ഉബൈദുള്ള ഒരു കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. ലാവ്ലിന് കുറ്റം തന്നെ. അതില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ആണല്ലോ മൂന്ന് പേര് കെഎസ്എബിയുടെ നേരിട്ടുള്ള മൂന്ന് പേര് കുറ്റക്കാര്‍ എന്ന് ജസ്റ്റിസ് ഉബൈദുള്ള പറഞ്ഞത്.അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് അടക്കമുള്ള, കരാറിന് തുടക്കമിട്ട യുഡിഎഫ് സര്‍ക്കാരിലെ മന്ത്രി പ്രമുഖര്‍ വരെ ഈ കേസില്‍ പ്രതികള്‍ ആയേക്കും. കാരണം ലാവ്ലിന് കേസില്‍ ക്രമക്കേട് അല്ലെങ്കില്‍ അഴിമതി എന്ന് ജസ്റ്റിസ് ഉബൈദുള്ള കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് താത്ക്കാലിക ആശ്വാസം എന്നേ ഈ വിധിയെ പറയാന്‍ കഴിയൂ. അല്ലെങ്കില്‍ ഉദ്യോഗസ്ഥ പ്രമുഖരെ ലാവലിന്‍ കേസില്‍ ഹൈക്കോടതി വെറുതെ വിടേണ്ടതായിരുന്നു. ഈ കേസില്‍ ഇപ്പോഴും മുഖ്യമന്ത്രിക്ക് നേരെ ചൂണ്ടു വിരല്‍ ഉയരുന്നുണ്ട്, കാരണം സിബിഐ രാഷ്ട്രീയമായി മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുന്നു എന്ന ഹൈക്കോടതിയുടെ നിരീക്ഷണം മുന്നിലുണ്ട്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ തന്നെ ഇരിക്കെ ആ വേട്ടയാടലും, ജസ്റ്റിസ് പി.ഉബൈദുള്ളയുടെ കണ്ടെത്തലുമായി സിബിഐ മുന്നോട്ടു പോയാല്‍ എന്ന ചോദ്യം മുന്നിലുണ്ട്. സുപ്രീം കോടതിയെ സമീപിക്കും എന്ന് സിബിഐ തീര്ച്ചയാക്കിക്കഴിഞ്ഞിട്ടുമുണ്ട്. അപ്പോള്‍ ജസ്റ്റിസ് പി. പി.ഉബൈദുള്ളയുടെ വിധി സിബിഐക്ക് മുന്നോട്ടു പോകാന്‍ വലിയ പഴുതുകള്‍ അവശേഷിക്കുന്നു.