കൊച്ചി: ലാവ്ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കി. പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവം നടത്തിയത്. കേസില്‍ പിണറായി വിജയന് പ്രതിയല്ലാ എന്നു ഹൈക്കോടതി കണ്ടെത്തി. പിണറായി വിജയനെ ഹൈക്കോടതി വേട്ടയാടി എന്നും വിധി പ്രസ്താവത്തില്‍ ഹൈക്കോടതി കുറ്റപ്പെടുത്തി. പിണറായി വിജയന് അടക്കം മൂന്നു പ്രതികളെ ഒഴിവാക്കി. കെ.മോഹന ചന്ദ്രന്, എ.ഫ്രാന്‍സിസ്, പിണറായി വിജയന് എന്നിവരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. എന്നാല്‍ മൂന്നു കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണം.
പ്രതിപട്ടികയിലുണ്ടായിരുന്ന പിണറായി വിജയനടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി 2015-ലാണ് കുറ്റവികുക്തരാക്കിയത്. ഇതിനെതിരായി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയിലാണ് ഹൈക്കോടതി വിധിപറഞ്ഞത്.
സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്. തുടർന്ന് റിവിഷൻ ഹർജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി പ്രസ്താവം വരുന്നത്.
ജസ്റ്റിസ് പി.ഉബൈദുള്ളയാണ് കേസില്‍ വിധിപറഞ്ഞത്. 200ലധികം പേജുള്ള വിധി പ്രസ്താവമാണ് വായിച്ചത്. വിധി പ്രസ്താവം മുഴുവന്‍ വായിച്ച് കഴിഞ്ഞ ശേഷം മാത്രം വാര്‍ത്ത് നല്കിയാല് മതിയെന്ന് ജസ്റ്റിസ് പി.ഉബൈദുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു.
പന്നിയാര്‍- ചെങ്കുളം -പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനായി കാനഡയിലെ എസ് എന്‍ സി ലാവ്ലിന് കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാറാണ് പിന്നീട് വിവാദമായത്. കരാര്‍ വൈദ്യുത വകുപ്പിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ലാവലിന്‍കേസ്.
ഇ.കെ.നായനാര്‍ സര്‍ക്കാരില്‍ പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് ലാവലിന്‍ കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടാവുന്നത്. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നത്. അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ സര്‍ക്കാരിന്റെ കാലത്തായിരുന്നു.