നഷ്ടത്തില്‍ നിന്ന് ഇന്‍ഫോസിസ് ഓഹരികള്‍ കര കയറുന്നു; നന്ദന്‍ നിലേഖനി വീണ്ടും തിരിച്ചെത്തിയേക്കും

0
47

ബംഗളൂരു: വിശാൽ സിക്കയുടെ പുറത്താകല്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്‍ഫോസിസ് ഓഹരികള്‍ കര കയറുന്നു. ​ വിശാൽ സിക്കയുടെ പിൻമാറ്റത്തെ തുടർന്ന്​ ഓഹരി വിപണിയിൽ ഇൻഫോസിസിന്​ 34,000 കോടി നഷ്​ടമായിരുന്നു. സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിക്ക് വരെ ഈ ഓഹരി ഇടിച്ചിലില്‍ പരുക്ക് പറ്റിയിരുന്നു.

നാരായണ മൂര്‍ത്തിയാണ് വിശാല്‍ സിക്കയുടെ പുറത്താകലിന് പിന്നില്‍ എന്നും ഇന്‍ഫോസിസ് തന്നെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിക്കയുടെ വേര്‍പിരിയല്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നാണ് ഇന്‍ഫോസിസ് ഓഹരികള്‍ ഇപ്പോള്‍ കരകയറുന്നത്.

ആദ്യ ദിവസങ്ങളിലെ നഷ്​ടം മറികടന്ന്​ ഇൻഫോസിസ്​ ഓഹരികള്‍ ബുധനാഴ്​ച നേട്ടം രേഖപ്പെടുത്തി. 0.26 ശതമാനം ഉയർച്ചയിലാണ്​ ഇൻഫോസിസ്​ വ്യാപാരം നടത്തുന്നത്​. അതേ സമയം വിശാല്‍സിക്കയുടെ ഒഴിവിലേക്ക് മുന്‍ തലവന്‍ നന്ദന്‍ നിലേഖനി തന്നെ തിരിച്ചെത്തുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും-വിശാല്‍ സിക്കയും തമ്മിലുള്ള ഉരസലിനെ തുടര്‍ന്നാണ് സിക്കയുടെ സ്ഥാനം തെറിച്ചത്, നിലേഖനി തിരിച്ചെത്തുന്നത് ഇന്‍ഫോസിസിന്റെ പ്രതാപം വീണ്ടെടുക്കാന്‍ പ്രേരണയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here