ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ബഹളം; മന്ത്രിക്ക് നേരെ കെഎസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി

0
42


തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയ ഉടൻ നടത്തളത്തിലിറങ്ങിയ [പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.

അതേസമയം നിയമസഭക്ക് പുറത്ത് പ്രതിപക്ഷ എം.എൽ.എമാരുടെ സത്യഗ്രഹം മൂന്നാം ദിവസത്തേക്ക് കടന്നു. നിയമസഭയിലേക്ക്​ വരികയായിരുന്ന മന്ത്രി കെ.കെ ശൈലജക്കെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബാലാവകാശ കമ്മീഷൻ നിയമനം സംബന്ധിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും .മന്ത്രിയുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി വന്നത് എന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മന്ത്രി കെ.കെ.ശൈലജക്കെതിരായ സിംഗിൾ ബെഞ്ച് പരാമർ‍ശം നീക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here