സിബിഐ പിണറായിയെ തിരഞ്ഞ്പിടിച്ച് വേട്ടയാടി: ഹൈക്കോടതി

0
52

ലാവലിന്‍ കേസില്‍ പിണറായിയെ തിരഞ്ഞുപിടിച്ച് വേട്ടയാടിയെന്ന് ഹൈക്കോടതി. സിബിഐ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ വിധി പറയുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ രൂക്ഷ പരാമര്‍ശം.

കേസില്‍ പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ജസ്റ്റിസ് പി.ഉബൈദ് തന്റെ വിധി പ്രസ്താവത്തിനിടെ നിരീക്ഷിച്ചു. എന്നാല്‍ സിബിഐ പറയുന്ന തെളിവുകളൊന്നും കേസില്‍ നിലനില്‍ക്കുന്നതായിരുന്നില്ല. ഇത് ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഒരു കരാര്‍ മാത്രമാണ്. കൂടാതെ കെ.എസ്.ഇബി ബോര്‍ഡ് എടുത്ത തീരുമാനം മാത്രമാണിത്. 1,7,8 പ്രതികള്‍ക്കൊന്നും ഈ കരാറിന്റെ വിശദാംശങ്ങളോ ഇതില്‍ ആര്‍ക്കെങ്കിലും ലാഭമുണ്ടായോ എന്നും അറിയില്ലായിരുന്നു.

ക്യാബിനറ്റില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള മൂടിവെക്കലും നടന്നിട്ടില്ല. സിബിഐയുടെ പക്കല്‍ ഇവര്‍ ലാഭമുണ്ടാക്കി എന്നതിന് ഒരു തെളിവുമില്ലെന്നും കോടതി പറഞ്ഞു.

കമ്പനിയുമായി ബോര്‍ഡ് ഉണ്ടാക്കിയ കരാര്‍ മന്ത്രിസഭാ യോഗത്തില്‍ വെക്കുകമാത്രമാണ് ഉണ്ടായത്. കമ്പനി ഏതെങ്കിലും തരത്തില്‍ കരാര്‍ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അത് പിണറായി അടക്കമുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.ായി വിമര്‍ശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here