സ്വാശ്രയകേസിലെ ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാരിനു കനത്ത പ്രഹരമെന്ന് ചെന്നിത്തല

0
44


തിരുവനന്തപുരം: സ്വാശ്രയകേസിലെ ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാരിനു കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നു.

ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. ആരോഗ്യമന്ത്രി സംരക്ഷിക്കുന്നത് നിക്ഷിപ്ത താതല്‍പ്പര്യങ്ങള്‍ മാത്രമാണ്.സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടി വന്നത്. സര്‍ക്കാര്‍ കുറ്റവാളിയായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. ആരോഗ്യമന്ത്രിയുടെ രാജി അനിവാര്യമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

അതേ സമയം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധവും സഭാ കവാടത്തിലെ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹവും തുടരുകയാണ്. നിയ്മസഭയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നിരന്തരമായി വരുന്ന ഹൈക്കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധത്തിലായ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ രക്ഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാന്‍ സിപിഎം നീക്കം നടത്തുന്നതായി സൂചനയുണ്ട്. കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ.സുധീര്‍ ബാബുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here