ഇന്ത്യയിലെ പൗരന്മാര്‍ക്ക് സുരക്ഷാ നിര്‍ദ്ദേശവുമായി ചൈന രംഗത്ത്

0
54


ബെയ്ജിംഗ്: ദോക് ലാമില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിന്നിടെ ഇന്ത്യയിലെ പൗരന്മാര്‍ക്ക് സുരക്ഷാ നിര്‍ദ്ദേശവുമായി ചൈന. പൗരന്മാരുടെ പ്രാദേശിക സുരക്ഷ സംബന്ധിച്ച് ജാഗ്രതയുണ്ടാകണമെന്ന് പൗരന്മാരെ ഓര്‍മ്മപ്പെടുത്തുന്നതാണ് പുതിയ നിര്‍ദ്ദേശമെന്ന് ചൈനീസ് ഔദ്യോഗിക മാദ്ധ്യമം പറയുന്നു.

പകര്‍ച്ചവ്യാധികള്‍, പ്രകൃതിക്ഷോഭങ്ങള്‍, തുടങ്ങിയവ ഇന്ത്യയില്‍ പതിവായിരിക്കുകയാണെന്നും വിദേശത്തുള്ള പൗരന്മാര്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ നിയമങ്ങളും ആചാരങ്ങളും ബഹുമാനിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം തുടങ്ങിയതിനു ശേഷം ഇത് രണ്ടാം തവണയാണ് ചൈന ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്. ജൂലായ് എട്ടാം തീയതിയും ചൈന ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഡോക് ലാം വിഷയത്തില്‍ ഇന്ത്യന്‍ നിര്‍ദ്ദേശം തള്ളുന്ന സമീപനമാണ് ചൈന കൈക്കൊള്ളുന്നത്.

ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം ചൈന തള്ളുകയാണ് ചെയ്തത്. ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്നുമാണ് ചൈന ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here