തിരുവനന്തപുരം: ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് മുൻ ഡിജിപി: ടി.പി.സെൻകുമാർ സർക്കാരിനു കത്ത് നൽകി. വിരമിച്ചാല്‍ , പുതിയ സർക്കാർപദവികളിൽ ജോലി ചെയ്യണമെങ്കിൽ സമ്മതപത്രം നൽകണമെന്ന വ്യവസ്ഥ പാലിച്ചാണ് കത്ത് നല്‍കിയത്.
ഭരണ പരിഷ്കാര പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ കത്ത്, ചീഫ് സെക്രട്ടറിക്കു കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി സെൻകുമാറിനെ നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ ശുപാർശ എതിര്‍പ്പോടെ സർക്കാർ കേന്ദ്രത്തിലേക്ക് അയച്ച സാഹചര്യത്തിലാണ് സെന്‍കുമാര്‍ കത്ത് നല്‍കിയത്.
പട്ടിക അംഗീകരിക്കണോ എന്ന തീരുമാനം വരേണ്ടത് കേന്ദ്രത്തില്‍ നിന്നാണ്. ബിജെപി സര്‍ക്കാരിനു സെന്‍കുമാറിനോട് എതിര്‍പ്പ് ഇല്ലാത്ത സാഹചര്യത്തിലാണ് സെന്‍കുമാര്‍ മുന്‍കൂട്ടി കത്ത് നല്‍കിയിരിക്കുന്നത്.