കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലത്തൂര്‍ കുട്ടിച്ചാത്തന്‍പടി വിപിനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ റോഡരികില്‍ വെട്ടേറ്റു കിടന്ന വിപിനെ നാട്ടുകാര്‍ തിരിച്ചറിയുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പോലീസ് ഇയാളെ ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകുംവഴി വിപിന്‍ മരണപ്പെടുകയായിരുന്നു.
2016 നവംബര്‍ 19 നാണ് കൊടിഞ്ഞിയില്‍ മതം മാറിയ ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാല്‍ വന്‍പോലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു.
തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന വിപിന്റെ മൃതദേഹം അല്പസമയത്തിനകം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റും. വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.