കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മൂന്ന് പേരില്‍ നിന്നായി 2000 രൂപയുടെ 9.46 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. യഥാര്‍ത്ഥ നോട്ടുകളോട് കിടപിടിക്കുന്ന നോട്ടുകളാണ് പിടികൂടിയത്.
കൊല്‍ക്കത്ത പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് നോട്ടുകള്‍ പിടികൂടിയത്. മധ്യകൊല്ക്കത്തയിലെ കലാകര്‍ സ്ട്രീറ്റില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. മലാദ സ്വദേശികളായ ആലം ഷേഖ്, ഗോലാപ് ഷേഖ്, സിറൗല് ഷേഖ് എന്നിവരാണ് അറസ്റ്റിലായവര്‍.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമാണ് മലാദ. ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ കടത്തുന്നുവെന്ന് ബിഎസ്എഫിന് വിവരം ലഭിച്ചിരുന്നു.
വ്യാജ നോട്ടുകള്‍ തേടി ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ് എഫ് രഹസ്യ നീക്കങ്ങള്‍ നടത്തി വരുന്നുണ്ട്.
Home Uncategorized കൊല്‍ക്കത്തയില്‍ മൂന്ന് പേരില്‍ നിന്നായി 9.46 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടി