നടി പ്രിയാമണി വിവാഹിതയായി; ചിത്രങ്ങളും വീഡിയോയും

0
2598


ബെംഗളുരു: നടി പ്രിയാമണി വിവാഹിതയായി. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. വളരെ കാലമായി സുഹൃത്തായി തുടരുന്ന വ്യവസായി മുസ്തഫ രാജാണ് വരന്‍. ബംഗുളുരുവില്‍ ഇവന്റ് മാനേജുമെന്റ് നടത്തുകയാണ് മുസ്തഫ രാജ്.

ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരു മതത്തില്‍പ്പെട്ടവര്‍ ആയതിനാലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പ്രിയാമണി മുന്‍പ് പറഞ്ഞിരുന്നു.

ചൊവ്വാഴ്ച ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിവാഹവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയിരുന്നു. പ്രിയാമണിയുടെ സുഹൃത്ത് പരുള്‍ യാദവ് ആ ചിത്രങ്ങളില്‍ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.
ഇന്നു നടക്കുന്ന റിസപ്ഷനില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇരുപത്തിയേഴിന് മുംബൈയില്‍ വിവാഹ സല്‍ക്കാരവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here