പിന്നാലെ നടന്നു ശല്യപ്പെടുത്തിയ യുവാവ് പെണ്‍കുട്ടിയുടെ കൈ വെട്ടി മാറ്റി

0
75

ലക്നൗ: പെണ്‍കുട്ടിക്ക് പിന്നാലെ നടന്നു ശല്യപ്പെടുത്തി യുവാവ് പെണ്‍കുട്ടിയുടെ കൈ വെട്ടി മാറ്റി. പതിനഞ്ചുകാരിയുടെ വലതുകൈയാണ് നഷ്ടപ്പെട്ടത്. ഉത്തർപ്രദേശിലെ ഷാജഹൻപുരിൽ ലഖിംപുർ ഖേരി മാർക്കറ്റിൽ പൊതുജനമധ്യത്തിലാണ് സംഭവം നടന്നത്.

ഒന്‍പതാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി ഇയാളുടെ ശല്യപ്പെടുത്തലിനെ ശക്തമായി എതിർത്തിരുന്നു. ഇതിൽ അരിശംപൂണ്ടാണ് വാൾ കൊണ്ട് കുട്ടിയുടെ കൈ വെട്ടിമാറ്റിയത്.

ഇയാൾ ജോലി ചെയ്യുന്ന വെൽഡിങ് കടയിൽനിന്നാണു വെട്ടാനുള്ള വാളെടുത്തത്. പെൺകുട്ടിയെ ഉടനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് ലക്നൗവിലെ ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ പൊലീസ് പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here