ഗ്ലാസ്കോ : പി വി സിന്ധു ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലോക പതിനേഴാം നമ്പര്‍ താരം ച്യുംഗ് ഗാന് യിയെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ എത്തിയത്. ആദ്യ ഗെയിം തോറ്റ സിന്ധു പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. സ്കോര്‍ 19-21, 23-21, 21-17.
നേരത്തെ ഇന്ത്യയുടെ കെ.ശ്രീകാന്തും ലോകചാംപ്യന്‍ഷിപ്പ് പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ പ്രണവ് ജെറി ചോപ്രയും സിക്കി റെഡ്ഡിയും മൂന്നാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യന്‍ ജോഡികളായ പ്രവീണ്‍ ജോര്ഡന് ഡെബ്ബി സുശാന്തോ ജോഡിയോട് തോറ്റു പുറത്തായി. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു തോല്‍വി.