പ്ലസ്വണ്‍ സീറ്റ്: 44,728 സീറ്റുകള്‍ ബാക്കി

0
69

സംസ്ഥാനത്ത് അഞ്ച് അലോട്ട്മെന്റുകള്‍ കഴിഞ്ഞിട്ടും 44,728 പ്ലസ് വണ്‍ സീറ്റുകള്‍ മിച്ചം. രണ്ട് മുഖ്യ അലോട്ട്മെന്റിനൊപ്പം മൂന്ന് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇതുവരെ നടന്നത്. 30 നാണ് അവസാന സപ്ലിമെന്ററി അലോട്ട്മെന്റ. അന്ന് വൈകീട്ട് അഞ്ചിന് ഈ വര്‍ഷത്തെ പ്ലസ്വണ്‍ പ്രവേശനം അവസാനിപ്പിക്കും.

ജൂണ്‍ 19 നാണ് പ്ലസ്വണ്‍ പ്രവേശനം തുടങ്ങിയത്. 30 ന് ക്ലാസ് തുടങ്ങുകയും ചെയ്തു. രണ്ടുമാസത്തിനുശേഷമാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നത്.

ഓരോ വിഭാഗത്തിലെയും സീറ്റൊഴിവുകള്‍ ഇപ്രകാരമാണ്: പൊതുവിഭാഗം- 11,917- 2,98,427, കമ്യൂണിറ്റി മെറിറ്റ്- 3,074- 25,651, മാനേജ്മെന്റ് ക്വാട്ട- 3,960- 46,062, അണ്‍ എയ്ഡഡ്- 25,777- 55,565.

പ്രവേശനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ എല്ലാ സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിരുന്നു. സപ്ലിമെന്ററി അലോട്ട്മെന്റിനൊപ്പം ഒമ്പത് ജില്ലകളില്‍ ആവശ്യപ്പെട്ട സ്‌കൂളുകളിലെല്ലാം 10 ശതമാനം മെറിറ്റ് സീറ്റ് വര്‍ധിപ്പിച്ചു. ഫലത്തില്‍ ഭൂരിപക്ഷം സ്‌കൂളുകളിലും ഒരു ബാച്ചില്‍ 65 വിദ്യാര്‍ഥികളുണ്ട്. 50പേര്‍ പഠിക്കാനുള്ള സാഹചര്യത്തിലാണ് ഇത്രയുംപേരെ ഉള്‍ക്കൊള്ളേണ്ടിവരുന്നത്.

മെറിറ്റില്‍ സീറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലും 10 ശതമാനം സീറ്റ് കൂട്ടിയത്. എന്നാല്‍, മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം എല്ലാ ജില്ലകളിലും മെറിറ്റ് സീറ്റുകള്‍ മിച്ചമാണ്.

എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിവുവന്ന കമ്യൂണിറ്റി സീറ്റുകള്‍ പൊതുവിഭാഗത്തിലേക്ക് ഏറ്റെടുത്തിരുന്നു. ഇതുകൂടി ചേര്‍ക്കുമ്പോള്‍ സംസ്ഥാനത്താകെ 14,990 മെറിറ്റ് സീറ്റുകളാണ് മിച്ചമുള്ളത്.

മെറിറ്റിലെ സീറ്റൊഴിവുകള്‍ ഇപ്രകാരം: തിരുവനന്തപുരം-563- 2794, കൊല്ലം- 863- 3086, പത്തനംതിട്ട- 2,562- 4,533, ആലപ്പുഴ- 1,480- 2,963, കോട്ടയം- 1,883- 3,840, ഇടുക്കി- 1,278- 2,170, എറണാകുളം- 1547- 4,520, തൃശ്ശൂര്‍- 1,074- 4,110, പാലക്കാട്- 670- 2,839, കോഴിക്കോട് – 312- 2,995, മലപ്പുറം-818- 5,609, വയനാട്- 397- 796, കണ്ണൂര്‍- 924- 2,569, കാസര്‍കോട് -619- 1,904.

LEAVE A REPLY

Please enter your comment!
Please enter your name here