കൊച്ചി: ബാലാവകാശ കമ്മിഷന് നിയമനത്തില്‍ മന്ത്രി കെ.കെ.ശൈലജയ്ക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശം നീക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഇന്നു വിശദമായ വാദം കേള്‍ക്കും. സര്‍ക്കാരിന്റെ അപ്പീലും ഒപ്പം, വിധിയെ ചോദ്യം ചെയ്ത കോട്ടയം സ്വദേശിനി ജാസ്മിന് അലക്സിന്റെ അപ്പീലും സര്‍ക്കാര്‍ അപ്പീലിനൊപ്പം പരിഗണിക്കും,
പത്തിലധികം കേസില്‍ പ്രതിയായ ആളെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സമിതിയില്‍ നിയമിച്ചതെങ്ങനെയെന്നാണ് വാദത്തിനിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ആരാഞ്ഞത്. ഈ ചോദ്യത്തില്‍ നിന്നും ആരോഗ്യവകുപ്പു മന്ത്രിക്ക് ഒഴിയാനാകില്ലെന്നും കോടതി പറഞ്ഞു.
നിയമവകുപ്പു സെക്രട്ടറിയുടെ ഉപദേശം തേടിയാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയതെന്ന് സര്‍ക്കാര്‍ വാദിച്ചപ്പോള്‍ നിയമവ സെക്രട്ടറി പട്ടിക അംഗീകരിച്ചത് എങ്ങനെയെന്നു ഹൈക്കോടതി തിരിച്ചു ചോദിച്ചു. സിംഗിള്‍ ബെഞ്ച് പരാമര്‍ശത്തെ തുടര്‍ന്ന് രാജിക്ക് സമ്മര്‍ദ്ദം ഉണ്ടെന്നും, എംഎല്‍എമാരുടെ സത്യഗ്രഹം തുടരുകയാണെന്നും പറഞ്ഞപ്പോള്‍ വിശദമായ വാദത്തിനു ഹൈക്കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.