ബിസിസിഐക്ക് പുതിയ ഭരണഘടനയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം

0
65


ന്യൂഡൽഹി: ബിസിസിഐക്ക് പുതിയ ഭരണഘടനയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചു വേണം പുതിയ ഭരണഘടനയെന്നും സുപ്രീംകോടതി ബിസിസിഐയോട് നിര്‍ദ്ദേശിച്ചു. . ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖാൻവിൽക്കർ, ഡി.വി. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് നിര്‍ദ്ദേശം.

ഓഗസ്റ്റ് 30നുള്ളിൽ കരട് തയാറാക്കണം. കരടിന്റെ പകർപ്പ് ബിസിസിഐ അഭിഭാഷകർക്കും സംസ്ഥാന ഘടകങ്ങൾക്കും മറ്റുള്ളവർക്കും നൽകണം. നിർദേശങ്ങൾ ഉണ്ടെങ്കില്‍ സുപ്രീംകോടതിക്ക് എഴുതി നല്‍കണം. . ഇവ പട്ടികയാക്കിയശേഷം അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം മറുപടി നൽകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു.

ലോധ കമ്മിറ്റി നിർദേശങ്ങൾ എന്തുകൊണ്ടു നടപ്പാക്കുന്നില്ലെന്ന കാര്യം വിശദീകരിക്കണമെന്നു ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ ചൗധരി എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here