മുത്തലാഖ് വിധിയില്‍ അവ്യക്തത ചൂണ്ടിക്കാട്ടിയ കപില്‍ സിബലിനെ ചീഫ് ജസ്റ്റിസ് തിരുത്തി

0
59


ന്യൂഡല്‍ഹി: മുത്തലാഖ് വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കപില്‍ സിബലിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ തിരുത്തി. വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെയാണ് ചീഫ് ജസ്റ്റിസ് തിരുത്തിയത്.

വിധി വ്യക്തമാണെന്നും ഇനി വ്യക്തത നല്‍കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ജെഎസ് ഖെഹാര്‍ പറഞ്ഞു. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിനു വേണ്ടിയാണ് കപില്‍ സിബല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വിധിന്യായത്തിലെ അവസാന പേജിലെ പ്രസ്താവം ഭൂരിപക്ഷ ജഡ്ജിമാരുടെ കാഴ്ച്ചപ്പാടല്ല പങ്കുവെക്കുന്നതെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിധിയില്‍ ഇനി വ്യക്തത നല്‍കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വ്യക്തമാക്കി.

മുത്തലാഖ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയിലൂടെ പ്രഖ്യാപിച്ചത്. പക്ഷെ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി വിധിന്യായത്തോട് വിയോജിച്ചിരുന്നു.

ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധിയിലേക്ക് സുപ്രീം കോടതി ഒടുവില്‍ എത്തിച്ചേരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here