ലഡാക്കിൽ ഇന്ത്യ റോഡു നിർമിക്കുന്നതിന്നെതിരെ ചൈന; തീരുമാനം സ്വന്തം മുഖത്ത് അടിക്കുന്നതിനു തുല്യം

0
62

Army Personnel brave the chill at the India -china border at Nathula on Monday.PTI *** Local Caption *** “B-109, GANGTOK-250201 – FEBRUARY 25, 2008 – Nathula: Indian army personnel braving the severe cold and snows at Nathula, Indp-China border, on Monday. PTI Photo”

ബെയ്ജിങ്: ലഡാക്കിൽ റോഡു നിർമിക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനത്തിന്നെതിരെ ചൈന. ഈ തീരുമാനം സ്വന്തം മുഖത്തടിക്കുന്നതിനു തുല്യമാണ്. ചൈന പറയുന്നു. റോഡു നിർമിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദോക് ലായിലെ അവസ്ഥ കൂടുതൽ വഷളാക്കുമെന്നും ചൈന പറയുന്നു.

ദോക് ‌ലാ ചൈനയുടെ സ്ഥലമാണ്. അതു സ്വന്തമാണെന്ന ഭൂട്ടാന്റെ വാദത്തിനു കൂട്ടുനിൽക്കുന്ന ഇന്ത്യ, അവിടെ റോഡു നിർമിക്കാൻ തങ്ങളെ അനുവദിക്കില്ലെന്നും അവകാശപ്പെടുന്നു. ചൈന പറഞ്ഞു. പാങ്ഗോങ് മേഖലയിൽ 20 കിലോ മീറ്റർ നീളത്തിലുള്ള റോഡു നിർമിക്കുന്നതിന് ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരുന്നു.

അതിർത്തിയിൽനിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കണം. ലഡാക്കിൽ ഇന്ത്യ റോഡു നിർമിക്കാനിരിക്കുന്ന സ്ഥലത്തിന്റെ അതിർത്തി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യയുടെ ഈ നീക്കം ഇവിടുത്തെ സമാധാനശ്രമങ്ങൾക്കു യോജിച്ചതല്ല. ഇന്ത്യ പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്നു തെളിയിക്കുന്നതാണു നടപടിയെന്നും ചൈനീസ് വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here