ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; നാളെ ഹൈക്കോടതി വിധി പറഞ്ഞേക്കും

0
67


കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. നാളെ ഹൈക്കോടതി ഈ കേസില്‍ വിധി പറഞ്ഞേക്കും. ജാമ്യാപേക്ഷയില്‍ കേരള പൊലീസിനെതിരെ ശക്തമായ വാദമുഖങ്ങള്‍ ആണ് പ്രതിഭാഗം നടത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരുടെ നിലപാടുകളെ സംശയത്തോടെയേ കാണുന്നുള്ളൂ എന്ന വാദത്തിനു പ്രതിഭാഗം ഊന്നല്‍ നല്‍കി.
പ്രോസിക്യൂഷൻ വാദത്തിൽ ദിലീപിനെ പേരും കള്ളന്‍ എന്നു തന്നെ വിശേഷിപ്പിച്ചു. പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ ഹൈക്കോടതിക്കു കൈമാറി. നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായി കൂട്ടുപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ നേരിട്ടു ബന്ധപ്പെടുത്തുന്ന തെളിവുകൾ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകി.

മുഖ്യപ്രതി സുനിലുമായി ദിലീപിനും കാവ്യയ്ക്കും ബന്ധമുണ്ടായിരുന്നു എന്ന വാദം നിരത്തി. തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി. സുനിലിനെ കണ്ടതായി കാവ്യയും സമ്മതിച്ച കാര്യം എടുത്തു പറഞ്ഞു. കീഴടങ്ങുന്നതിനു മുൻപു കാവ്യയുടെ വസ്ത്രവ്യാപാര ശാലയിലും സുനിൽ പോയത് കോടതിയെ ഓര്‍മ്മപ്പെടുത്തി.

ഒരിക്കൽ കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂർ യാത്രയിൽ സുനില്‍ കാര്‍ ഓടിച്ച കാര്യം വെളിപ്പെടുത്തി. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനിൽ മൊഴി നൽകിയ കാര്യം പറഞ്ഞു. ദിലീപ് നിർദേശിച്ചതനുസരിച്ചു കാവ്യ സുനിലിനു പണവും നല്കി. . നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു എന്ന കാര്യം തെളിവുകള്‍ സഹിതം നിരത്തി.

LEAVE A REPLY

Please enter your comment!
Please enter your name here